സി.ദിവാകരനെ ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും ഒഴിവാക്കി

സി.പി.ഐ ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും സി.ദിവാകരനെ ഒഴിവാക്കി. ദേശീയ നിർവാഹക സമിതിയുടെ തീരുമാനത്തിന് ദേശീയ കൗൺസിൽ അംഗീകാരം നൽകി. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് ദിവാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു.
 | 

തിരുവനന്തപുരം: സി.പി.ഐ ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും സി.ദിവാകരനെ ഒഴിവാക്കി. ദേശീയ നിർവാഹക സമിതിയുടെ തീരുമാനത്തിന് ദേശീയ കൗൺസിൽ അംഗീകാരം നൽകി. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് ദിവാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തെ സംബന്ധിച്ച വിവാദത്തെ തുടർന്നാണ് അദ്ദേഹത്തെ ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും ഒഴിവാക്കിയത്. ദിവാകരൻ ദേശീയ കൗൺസിലിൽ തുടരും.

സി.പി.ഐ പാർട്ടി കോൺഗ്രസ് പുതുച്ചേരിയിൽ വച്ച് നടത്താനും ഇന്ന് ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൽ തീരുമാനമായി. അടുത്ത മാർച്ച് 25 മുതൽ 29 വരെ നടത്താനാണ് തീരുമാനം