സൗദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കാനുള്ള എല്ലാ മുന്കരുതലുകളും സ്വീകരിച്ചതായി വക്താവ് പറഞ്ഞു.
 | 
സൗദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. ഇക്കഴിഞ്ഞ വ്യാഴായ്ച്ച യെമനില്‍ നിന്ന് സൗദി ലക്ഷ്യമാക്കി രണ്ട് ഡ്രോണുകള്‍ ആക്രമണത്തിനെത്തിയതായിട്ടാണ് വിവരം. അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികിയാണ് ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഹുതികള്‍ അയച്ച മറ്റു ഡ്രോണുകള്‍ തകര്‍ത്തതായി അറബ് സഖ്യ സേന വക്താവ് അറിയിച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി വക്താവ് പറഞ്ഞു.

സൗദി അറേബ്യയുടെ വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കി ഈ വര്‍ഷം നാലിലധികം ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സൗദിയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് നിരവധി ഡ്രോണ്‍ ആക്രമണങ്ങളാണ് സഖ്യസേന തകര്‍ത്തത്. ഇറാന്റെ സഹായത്തോടെയാണ് ഹുതികള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് സൗദിയുടെ ആരോപണങ്ങള്‍. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിച്ചു.

ഹുതികളും സൗദിയും തമ്മില്‍ വര്‍ഷങ്ങളായി യുദ്ധം നടക്കുകയാണ്. യെമന്‍ ജനതയെ അതിരൂക്ഷമായി യുദ്ധം ബാധിക്കുകയും ചെയ്തിരുന്നു. ലോക നേതാക്കളുടെ നേതൃത്വത്തില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും വിജയിച്ചില്ല.