സൗദി വനിതകള്‍ക്ക് കൂടുതലായി ലൈസന്‍സ് ലഭിക്കുന്നതോടെ ഹൗസ് ഡ്രൈവര്‍ തസ്തികകള്‍ ഇല്ലാതാകുന്നു

സൗദി വനിതകള്ക്ക് കൂടുതലായി ലൈസന്സ് ലഭിക്കുന്നതോടെ ഹൗസ് ഡ്രൈവര് തസ്തികകള് ഇല്ലാതാകുന്നു. ഇന്ത്യയുള്പ്പെടെ നിരവധി ഏഷ്യന് രാജ്യങ്ങളില് നിന്ന് ലക്ഷക്കണക്കിന് പേരാണ് സൗദിയിലെ ഗാര്ഹിക ഡ്രൈവര്മാരുടെ ജോലി ചെയ്യുന്നത്. വനിതകള്ക്കും വാഹനമോടിക്കാമെന്ന നിയമം പ്രാബല്യത്തില് വന്നതോടെ ഇവരുടെ തൊഴില് പ്രതിസന്ധി ആരംഭിച്ചു. സ്ത്രീകള് വീട്ടില് നിന്ന് പുറത്തിറങ്ങാനായി ഡ്രൈവര്മാരെയാണ് ആശ്രയിച്ചിരുന്നത്. എന്നാല് വനിതകള്ക്ക് സ്വന്തമായി ഡ്രൈവ് ചെയ്യാന് നിയമാനുമതി ലഭിച്ചതോടെ കാര്യങ്ങള് മാറിമറിഞ്ഞു.
 | 
സൗദി വനിതകള്‍ക്ക് കൂടുതലായി ലൈസന്‍സ് ലഭിക്കുന്നതോടെ ഹൗസ് ഡ്രൈവര്‍ തസ്തികകള്‍ ഇല്ലാതാകുന്നു

റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതലായി ലൈസന്‍സ് ലഭിക്കുന്നതോടെ ഹൗസ് ഡ്രൈവര്‍ തസ്തികകള്‍ ഇല്ലാതാകുന്നു. ഇന്ത്യയുള്‍പ്പെടെ നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് പേരാണ് സൗദിയിലെ ഗാര്‍ഹിക ഡ്രൈവര്‍മാരുടെ ജോലി ചെയ്യുന്നത്. വനിതകള്‍ക്കും വാഹനമോടിക്കാമെന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇവരുടെ തൊഴില്‍ പ്രതിസന്ധി ആരംഭിച്ചു. സ്ത്രീകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനായി ഡ്രൈവര്‍മാരെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ വനിതകള്‍ക്ക് സ്വന്തമായി ഡ്രൈവ് ചെയ്യാന്‍ നിയമാനുമതി ലഭിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

2017 അവസാനത്തെ കണക്കു പ്രകാരം 14 ലക്ഷമായിരുന്നു വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം. ഇതില്‍ 65 ശതമാനത്തിലധികം പേര്‍ ഏഷ്യന്‍ രാജ്യങ്ങളായ ഫിലിപ്പൈന്‍സ്, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. വനിതകള്‍ക്ക് ഡ്രൈവിംഗ് പഠിക്കാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും കൂടുതല്‍ വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ വൈകാതെ തുടങ്ങുമെന്നു ട്രാഫിക് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 ഓടെ രാജ്യത്ത് 30 ലക്ഷം വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുമെന്നാണ് വിലയിരുത്തല്‍.