കാലടി പാലത്തിലൂടെയുള്ള ഗതാഗതം നാട്ടുകാർ തടഞ്ഞു

കാലടി ശ്രീശങ്കര പാലത്തിലൂടെയുള്ള ഗതാഗതം നാട്ടുകാർ തടഞ്ഞു. പാലത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പാലം അടച്ചത്. ഇതിനെ തുടർന്ന് അങ്കമാലി, പെരുമ്പാവൂർ, എം.സി. റോഡിലെ ഗതാഗതം സ്തംഭിച്ചു.
 | 

കൊച്ചി: കാലടി ശ്രീശങ്കര പാലത്തിലൂടെയുള്ള ഗതാഗതം നാട്ടുകാർ തടഞ്ഞു. പാലത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പാലം അടച്ചത്. ഇതിനെ തുടർന്ന് അങ്കമാലി, പെരുമ്പാവൂർ, എം.സി. റോഡിലെ ഗതാഗതം സ്തംഭിച്ചു. എം.സി റോഡിൽ പെരിയാറിനു കുറുകെയുള്ള പ്രധാന പാലമാണിത്. ഇവിടെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലൂടെ വാഹനങ്ങൾ തിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമവും പാളി.

മൂന്ന് മണിക്കൂറായി ഗതാഗത സ്തംഭനം തുടരുകയാണ്. സമാന്തര റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് ജനം വഴി തടയുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കാലടി മേഖലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.