കാലടി പാലത്തിന്റെ അറ്റകുറ്റപണികൾ ഇന്ന് ആരംഭിക്കും

കാലടി ശ്രീശങ്കര പാലത്തിൽ കോൺക്രീറ്റ് പാളി തകർന്നതിൽ പ്രതിഷേധിച്ച് നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി. പാലത്തിന്റെ അറ്റകുറ്റപണികൾ വൈകിട്ട് ആരംഭിക്കും. 15 ദിവസം കൊണ്ട് പാലത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനാണ് ധാരണയായത്.
 | 

കൊച്ചി: കാലടി ശ്രീശങ്കര പാലത്തിൽ കോൺക്രീറ്റ് പാളി തകർന്നതിൽ പ്രതിഷേധിച്ച് നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി. പാലത്തിന്റെ അറ്റകുറ്റപണികൾ വൈകിട്ട് ആരംഭിക്കും. 15 ദിവസം കൊണ്ട് പാലത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനാണ് ധാരണയായത്. കലക്ടറുടെ അധ്യക്ഷതയിൽ നടന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അറ്റകുറ്റ പണി നിരീക്ഷിക്കാൻ മൂന്നാംഗ സമിതിയേയും നിയോഗിച്ചു. പണി നടക്കുന്ന സമയം ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണമേർപ്പെടുത്തും.

ഇന്നലെയാണ് പാലത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണതിൽ പ്രതിഷേധിച്ച് നാട്ടുകാർ പാലം അടച്ചത്. ഇതിനെ തുടർന്ന് അങ്കമാലി, പെരുമ്പാവൂർ, എം.സി. റോഡിലെ ഗതാഗതം സ്തംഭിച്ചിുന്നു. ഇതിനിടെ ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് ജനം വഴി തടയുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കാലടി മേഖലയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു.