ഓടിക്കോ ഓടിക്കോ വേഗം…ഐപിഎല്ലിനിടെ മലയാളം പറയുന്ന സഞ്ജുവിന്റെ വീഡിയോ വൈറലാകുന്നു

ഇന്ത്യന് താരങ്ങള് സാധാരണയായി ക്രിക്കറ്റ് കളിക്കിടെ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ഹിന്ദിയോ ഇംഗ്ലീഷോ ആണ്. എന്നാല് ക്രീസിന്റെ രണ്ടുഭാഗത്തും മലയാളികള് വന്നാല് എന്തിനാണ് പിന്നെ ഹിന്ദിയെന്നാകും കേരളത്തില് നിന്നുള്ള യുവതാരം സഞ്ജു സാംസണ് ചിന്തിച്ചിട്ടുണ്ടാവുക.
 | 

ഓടിക്കോ ഓടിക്കോ വേഗം…ഐപിഎല്ലിനിടെ മലയാളം പറയുന്ന സഞ്ജുവിന്റെ വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങള്‍ സാധാരണയായി ക്രിക്കറ്റ് കളിക്കിടെ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ഹിന്ദിയോ ഇംഗ്ലീഷോ ആണ്. എന്നാല്‍ ക്രീസിന്റെ രണ്ടുഭാഗത്തും മലയാളികള്‍ വന്നാല്‍ എന്തിനാണ് പിന്നെ ഹിന്ദിയെന്നാകും കേരളത്തില്‍ നിന്നുള്ള യുവതാരം സഞ്ജു സാംസണ്‍ ചിന്തിച്ചിട്ടുണ്ടാവുക.

തനിക്കുനേരെ വന്ന ബോള്‍ ബൗളറുടെ അരികിലൂടെ സ്‌ട്രേറ്റ് ഡ്രൈവ് ചെയ്ത് മാതൃഭാഷയില്‍ ഓടിക്കോ ഓടിക്കോ വേഗം എന്ന് പറഞ്ഞാണ് ഒരു ക്വിക്ക് സിംഗിളിന് മറുഭാഗത്തുള്ള പാതി മലയാളിയായ കരുണ്‍ നായരെ സഞ്ജു ക്ഷണിച്ചത്. ധോണിയടക്കം ഗ്രൗണ്ടിലുണ്ടായിരുന്ന കളിക്കാര്‍ സഞ്ജു എന്താണ് പറഞ്ഞതെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് ദ്രുതഗതിയില്‍ ഒരു റണ്‍ എടുത്തുകഴിഞ്ഞിരുന്നു.
വീഡിയോ കാണാം