സ്ത്രീകള്‍ക്ക് ഏറ്റവും അധികം പരിരക്ഷ നല്‍കുന്നത് ഇസ്ലാമെന്ന് എ.എന്‍.ഷംസീര്‍, നല്‍കേണ്ടത് തുല്യതയെന്ന് ഷാനി; ചാനല്‍ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായാകുന്നു

സ്വര്ണ്ണക്കടത്തിലെ ഖുര്ആന് വിവാദം സംബന്ധിച്ച ചാനല് ചര്ച്ചയില് സിപിഎം നേതാവ് എ.എന്.ഷംസീര് നടത്തിയ പരാമര്ശവും അതിന് അവതാരക ഷാനി പ്രഭാകരന് നല്കിയ മറുപടിയും ഏറ്റെടുത്ത് സോഷ്യല് മീഡിയ.
 | 
സ്ത്രീകള്‍ക്ക് ഏറ്റവും അധികം പരിരക്ഷ നല്‍കുന്നത് ഇസ്ലാമെന്ന് എ.എന്‍.ഷംസീര്‍, നല്‍കേണ്ടത് തുല്യതയെന്ന് ഷാനി; ചാനല്‍ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായാകുന്നു

സ്വര്‍ണ്ണക്കടത്തിലെ ഖുര്‍ആന്‍ വിവാദം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് എ.എന്‍.ഷംസീര്‍ നടത്തിയ പരാമര്‍ശവും അതിന് അവതാരക ഷാനി പ്രഭാകരന്‍ നല്‍കിയ മറുപടിയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഖുര്‍ആന്‍ പുരോഗമന കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് ഏറ്റവും അധികം പരിരക്ഷ നല്‍കുന്നത് ഇസ്ലാമാണെന്നുമായിരുന്നു ഷംസീര്‍ പറഞ്ഞത്. എന്നാല്‍ ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്നും സ്ത്രീകള്‍ക്ക് തുല്യതയാണ് ആവശ്യമെന്നും ഷാനി പ്രതികരിച്ചു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ചൊവ്വാഴ്ച മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്. മന്ത്രി കെ.ടി.ജലീലിന് യുഎഇ കോണ്‍സുലേറ്റ് ഖുര്‍ആന്‍ പാക്കറ്റുകള്‍ നല്‍കിയ സംഭവത്തിലെ വിവാദങ്ങളില്‍ ആയിരുന്നു ചര്‍ച്ച. സത്യത്തില്‍ ആരാണ് ഖുര്‍ആനിന് പിന്നാലെ പോകുന്നത് എന്നായിരുന്നു വിഷയം. ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു ഷംസീര്‍.

ഇസ്ലാമിക് ശരീഅത്ത് നിലനില്‍ക്കില്ലെന്ന് ഇ.എം.എസ് പറഞ്ഞിട്ടുണ്ടെന്നും അതിനര്‍ത്ഥം ഖുര്‍ആന്‍ നിലനില്‍ക്കില്ലെന്നാണെന്നും അങ്ങനെ പറഞ്ഞവര്‍ക്ക് എന്നാണ് ഖുര്‍ആനോട് സ്നേഹം തോന്നാന്‍ തുടങ്ങിയതെന്നുമാണ് രണ്ടത്താണി ചോദിച്ചത്. മുസ്ലീം ലീഗിന് മുസ്ലീമും ഖുര്‍ആനുമായി യാതൊരു ബന്ധവുമില്ലെന്നും കച്ചവട താല്‍പര്യങ്ങള്‍ മാത്രമുള്ള ലീഗ് സ്ത്രീ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു.

പരിശുദ്ധ ഖുര്‍ആന്‍ വളരെ പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ഗ്രന്ഥമാണ്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ കൊടുക്കുന്ന മതം ഇസ്‌ലാമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ടെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ കൊടുക്കുന്നില്ലെന്ന് ഷാനി മറുപടിയായി പറഞ്ഞു. മാത്രമല്ല മതങ്ങള്‍ സ്ത്രീകള്‍ക്ക് പരിരക്ഷയല്ല, തുല്യതയും അധികാരവുമാണ് നല്‍്‌കേണ്ടതെന്നും ഷാന കൂട്ടിച്ചേര്‍ത്തു.