കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും; നീനുവിന്റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്കാന് സര്ക്കാര് തീരുമാനം. കുടുംബത്തിന് വീടുവെക്കാനാണ് ധനസഹായം. ഇന്നു ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു.
 | 

കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും; നീനുവിന്റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബത്തിന് വീടുവെക്കാനാണ് ധനസഹായം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു.

കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്‍കുന്നത്.