സംസ്ഥാനത്തെ പത്ത് ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇന്ന് പൂട്ടും

സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പത്ത് ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്ന് പൂട്ടും. ഞായറാഴ്ച്ചകളിലും ഡ്രൈ ഡേ ഏർപ്പെടുത്താനുളള തീരുമാനം ഒക്ടോബർ 5 മുതൽ നിലവിൽ വരും.
 | 

സംസ്ഥാനത്തെ പത്ത് ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇന്ന് പൂട്ടും

തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പത്ത് ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇന്ന് പൂട്ടും. ഞായറാഴ്ച്ചകളിലും ഡ്രൈ ഡേ ഏർപ്പെടുത്താനുളള തീരുമാനം ഒക്ടോബർ 5 മുതൽ നിലവിൽ വരും.

ഗാന്ധി ജയന്തി ദിനത്തിൽ 39 ചില്ലറ മദ്യവിൽപ്പനശാലകൾ നിർത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. ബിവറേജ് കോർപറേഷന്റെ 34 ഉം കൺസ്യൂമർഫെഡിന്റെ അഞ്ച് ഔട്ട് ലറ്റുകളുമടക്കം 39 മദ്യശാലകളാണ് ഗാന്ധി ജയന്തി ദിനത്തിൽ നിർത്തലാക്കുന്നത്. പൂട്ടുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പട്ടിക മന്ത്രി കെ.ബാബു ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രസിദ്ധീകരിച്ചത്.

എറണാകുളത്തെ പൂത്തോട്ട, അത്താണി, പേട്ട, കുമ്പളങ്ങി, മുല്ലശ്ശേരി കനാൽ എന്നീ ഔട്ട്‌ലെറ്റുകളും, പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം എന്നീ തിരുവനന്തപുരത്തെ ഔട്ട്‌ലെറ്റുകളും പൂട്ടും.

ആലപ്പുഴയിലെ കളർകോട്, പിച്ചുഅയ്യർ, എന്നിവയും കോട്ടയത്തെ പുളിക്കൽ കവല, വാകത്താനം, കൊളളപ്പളളി, എന്നിവയും ഇന്ന് പൂട്ടും.

പാമ്പാർ, കഞ്ഞിക്കുഴി, വെളളത്തൂവൽ, മാങ്കുളം എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകൾ ഇടുക്കിയിൽ പൂട്ടും. തൃശൂർ ജില്ലയിലെ മുണ്ടുപാലം, ഗുരുവായൂർ, പഴയ്യന്നൂർ, എന്നിവയും മലപ്പുറത്തെ വണ്ടൂർ പരപ്പനങ്ങാടി ഔട്ട്‌ലെറ്റുകലും ഇന്ന് അടയ്ക്കും.

പാലക്കാട്ടെ തൃത്താല, പാലക്കാട്, പട്ടാമ്പി, കോഴിക്കോട്ടെ മുക്കം, താമരശ്ശേരി, കല്ലായി റോഡും കണ്ണൂരിലെ ഉളിക്കൽ എന്നിവിടങ്ങളിലെ വില്പന കേന്ദ്രങ്ങളാണ് ഒക്ടോബർ 2ന് പൂട്ടുന്നത്.