മംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റാഗിംഗ്; 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

സ്വകാര്യ മെഡിക്കല് കോളേജില് റാഗിംഗ് നടത്തിയെന്ന കേസില് 11 മലയാളി വിദ്യാര്ത്ഥികള് അറസ്റ്റില്.
 | 
മംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റാഗിംഗ്; 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റാഗിംഗ് നടത്തിയെന്ന കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മംഗളൂരു ദളര്‍ക്കട്ടെ കണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവമുണ്ടായത്. മലയാളി വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 5 ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് റാഗിംഗിനെതിരെ പരാതി നല്‍കിയത്.

കോഴിക്കോട് വടകര സ്വദേശികളായ അസിന്‍ ബാബു, മുഹമ്മദ് ഷമാസ്, കോട്ടയം അയര്‍ക്കുന്നം സ്വദേശി റോബിന്‍ ബിജു, വൈക്കം സ്വദേശി ആല്‍വിന്‍ ജോയ്, കോട്ടയം ഗാന്ധിനഗര്‍ സ്വദേശി ജെറോണ്‍ സിറില്‍, കാസര്‍ഗോഡ് കടുമേനി ജാഫിന്‍ റോയ്ച്ചന്‍, മലപ്പുറം തിരൂരങ്ങാടി മമ്പറം സ്വദേശി അബ്ദുള്‍ ബാസിത്, മഞ്ചേരി പയ്യാനാട് സ്വദേശി ജാബിന്‍ മഹ്റൂഫ്, കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയ സ്വദേശി അബ്ദുള്‍ അനസ് മുഹമ്മദ്, ഏറ്റുമാനൂര്‍ സ്വദേശി കെ. എസ് അക്ഷയ്, പത്തനംതിട്ട സ്വദേശി മുഹമ്മദ് സുറാജ് എന്നിവരാണ് അറസ്റ്റിലായത്.

ഫിസിയോതെറാപ്പി, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായവര്‍. റാംഗിംഗിന് ഇരയായ വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റിന് നല്‍കിയ പരാതി പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. തീപ്പെട്ടിക്കമ്പ് കൊണ്ട് മുറിയുടെ അളവെടുപ്പിക്കുകയും മുടിയും താടിയും മുറിപ്പിക്കുകയും ചെയ്തുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിരുന്നു.