സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 79 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 121 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 79 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 79 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി. 5 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 9 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു. തൃശൂരില്‍ 26 പേര്‍ക്കും കണ്ണൂരില്‍ 14 പേര്‍ക്കും പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും പാലക്കാട് 12 പേര്‍ക്കും കൊല്ലത്ത് 11 പേര്‍ക്കും കോഴിക്കോട് 9 പേര്‍ക്കും എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 5 പേര്‍ക്ക് വീതവും തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.