14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം 100 കടന്നു

കേരളത്തിൽ ഇന്ന് 14 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു.
 | 
14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം 100 കടന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കാസർകോട് 6 പേർക്കും 2 കോഴിക്കോട് സ്വദേശികൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗികളിൽ 8 പേർ ദുബായിൽ നിന്ന് എത്തിയവരാണ്.

ഇതോടെ സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. 105 പേരാണ് കൊറോണ ബാധയെത്തുടർന്ന് ചികിത്സയിലുള്ളത്. ആകെ 72,460 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4516 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3,331 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.