കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു

കോയമ്പത്തൂരിന് സമീപം അവിനാശിയില് കെഎസ്ആര്ടിസി വോള്വോ ബസ് അപകടത്തില് പെട്ട് 19 പേര് മരിച്ചു.
 | 
കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസ് അപകടത്തില്‍ പെട്ട് 19 പേര്‍ മരിച്ചു. കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് ബസിലേക്ക് ഇടിച്ചു കയറിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. ബസിന്റെ 12 സീറ്റുകള്‍ ഇടിച്ചു തകര്‍ന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ 10 പേര്‍ മരിച്ചുവെന്നാണ് വിവരം. 26 പേര്‍ക്ക് പരിക്കേറ്റു.

മരിച്ചവരില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റോസ്ലി ( പാലക്കാട്), ഗിരീഷ് (എറണാകുളം, ഇഗ്നി റാഫേല്‍ (ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് (തൃശ്ശൂര്‍), ശിവകുമാര്‍ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോന്‍ ഷാജു (തുറവൂര്‍), നസീബ് മുഹമ്മദ് അലി (തൃശ്ശൂര്‍), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

എട്ട് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ഡിപ്പോയുടെ വോള്‍വോ ബസ് ആണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് സൂചന.