സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കേരളത്തില് ഇന്ന് 19 പേര്ക്ക് കൊറോണ സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 138 ആയി. 126 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ 9 പേര്‍ക്കും കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും തൃശൂരില്‍ നിന്ന് രണ്ട് പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്ന് ഒാരോരുത്തര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. വയനാട്ടില്‍ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചതും ഇന്നാണ്.

കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 5 പേര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ഇന്ന് ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷുകാരുമാണ് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ഇന്ന് 136 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 1342 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇവരില്‍ 908 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

1,20,003 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 601 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവരെ വീടുകളിലുമാണ് ഐസോലേറ്റ് ചെയ്തിരിക്കുന്നത്.