ആദിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് കെ സി ജോസഫ്

അട്ടപ്പാടിയിൽ ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് മന്ത്രി കെ സി ജോസഫ്. അട്ടപ്പാടിയിൽ നടത്തിയ സന്ദർശനത്തിൽ ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടെന്നും പ്രശ്ന പരിഹാര നിർദേശങ്ങൾ നാളെ മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
 | 
ആദിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് കെ സി ജോസഫ്


പാലക്കാട്
: അട്ടപ്പാടിയിൽ ആദിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് മന്ത്രി കെ സി ജോസഫ്. അട്ടപ്പാടിയിൽ നടത്തിയ സന്ദർശനത്തിൽ ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടെന്നും പ്രശ്‌ന പരിഹാര നിർദേശങ്ങൾ നാളെ മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ആദിവാസികൾക്ക് ചികിത്സ ഉറപ്പാക്കാൻ തിരിച്ചറിയൽ കാർഡ് നൽകും. പാക്കേജുകൾ നടപ്പാക്കുന്നതിൽ വന്ന പാളിച്ചകൾ പരിഹരിച്ച് സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. എം.ബി രാജേഷ് എംപി അടക്കമുള്ളവർ നടത്തുന്ന സമരങ്ങൾ അവസാനിപ്പിക്കണമെന്നും എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി.എസ് ശിവകുമാർ, എം.കെ മുനീർ, പി.കെ ജയലക്ഷ്മി എന്നിവരുടെ നേൃത്വത്തിലായിരുന്നു സന്ദർശനം.

വി.എസ്. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉപസമിതി അട്ടപ്പാടിയിലേക്ക് രണ്ട് കോടി രൂപ അടിയന്തിര ധനസഹായവും പ്രഖ്യാപിച്ചു. പദ്ധതികളുടെ ഏകോപനത്തിനായി അട്ടപ്പാടിയിൽ രണ്ട് നോഡൽ ഓഫീസർമാരെ നിയമിക്കാനും തീരുമാനമായി.