വൈറ്റില മേല്‍പ്പാലത്തില്‍ ‘കുനിയാതെ’ കണ്ടെയ്‌നര്‍ ലോറി! വ്യാജ പ്രചാരണത്തിന് മറുപടിയായി ഉദ്ഘാടനത്തിന് പിന്നാലെ ചിത്രങ്ങള്‍

പാലത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ഈ ചോദ്യത്തിന് മറുപടി നല്കിയിരിക്കുകയാണ് സോഷ്യല് മീഡിയ.
 | 
വൈറ്റില മേല്‍പ്പാലത്തില്‍ ‘കുനിയാതെ’ കണ്ടെയ്‌നര്‍ ലോറി! വ്യാജ പ്രചാരണത്തിന് മറുപടിയായി ഉദ്ഘാടനത്തിന് പിന്നാലെ ചിത്രങ്ങള്‍

വൈറ്റില മേല്‍പ്പാലം നിര്‍മാണ ഘട്ടത്തില്‍ നേരിട്ട പ്രധാന ആരോപണമായിരുന്നു പാലത്തിന് മുകളിലെ മെട്രോ പാലവുമായുള്ള ഉയരം കുറവാണെന്നത്. വലിയ ലോറികള്‍ ഈ പാലത്തിന് താഴെയെത്തുമ്പോള്‍ കുനിയേണ്ടി വരുമോ എന്നായിരുന്നു ചോദ്യം. പാലത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 20 അടി ഉയരമുള്ള കണ്ടെയ്‌നര്‍ ലോറി പാലത്തിലൂടെ കടന്നു പോകുന്ന ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

പച്ചയ്ക്ക് പറയുന്നു എന്ന ഫെയിസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലുമായി ബെന്നി ജോസഫ് ജനപക്ഷം എന്നയാളാണ് മെട്രോ പാലവും മേല്‍പ്പാലവും തമ്മിലുള്ള ഉയരം കുറവാണെന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍ 5.5 മീറ്റര്‍ വ്യത്യാസം ഇവ തമ്മില്‍ ഉണ്ടെന്ന് പിന്നീട് പൊതുമരാമത്ത് വകുപ്പ് വിശദീകരിച്ചിരുന്നു. ഏറ്റവും ഉയരമുള്ള വാഹനങ്ങള്‍ക്കു പോലും കടന്നു പോകാന്‍ ഈ ഉയരം മതിയാകുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

പാലത്തില്‍ ആലപ്പുഴ ഭാഗത്തു നിന്നുള്ള പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ച ആര്‍ച്ച് ചൂണ്ടിക്കാട്ടിയായിരുന്നു പിന്നീടുള്ള പ്രചാരണങ്ങള്‍. വലിയ ലോറികള്‍ കടക്കാതിരിക്കാനാണ് ഈ ആര്‍ച്ച് സ്ഥാപിച്ചതെന്നും പ്രചരിക്കപ്പെട്ടു. ഈ പ്രചാരണങ്ങളെ പൊളിച്ചു കൊണ്ടാണ് പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

15 ഫീറ്റ് കണ്ടെയ്നർ ലോറി കുനിയാതെ, മുട്ടുമടക്കാതെ, വൈറ്റില പാലം കയറി ഇറങ്ങുന്ന കാഴ്ച്ച….

“പച്ചക്ക് പറയുന്ന ചേട്ടന് ” നല്ല നമസ്ക്കാരം…

Posted by CPIM Cyber Commune on Friday, January 8, 2021