കേരളത്തില്‍ 21 പേര്‍ക്ക് കൂടി കൊറോണ

സംസ്ഥാനത്ത് 21 പേര്ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
 | 
കേരളത്തില്‍ 21 പേര്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട്ട് 8 പേര്‍ക്കും ഇടുക്കിയില്‍ 5 പേര്‍ക്കും കൊല്ലത്ത് 2 പേര്‍ക്കും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 1,65,934 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 200 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 7 പേര്‍ വിദേശികളാണ്. രോഗികളുമായുള്ള സമ്പര്‍ക്കം മൂലം 76 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ നിസാമുദ്ദീനിലെ തബ്ലിഗി മര്‍ക്കസില്‍ പങ്കെടുത്തവരാണ്.