ട്വന്റി ഫോര്‍ ന്യൂസ് ഡിസംബര്‍ എട്ടിന് സംപ്രേഷണം ആരംഭിക്കും

ഫ്ളവേഴ്സ് ഗ്രൂപ്പിന്റെ വാര്ത്താ ചാനലായ ട്വന്റി ഫോര് ന്യൂസ് ഡിസംബര് എട്ടിന് സംപ്രേഷണം ആരംഭിക്കും. 24 മണിക്കൂറും വാര്ത്താധിഷ്ഠിത പരിപാടികളുമായിട്ടായിരിക്കും ചാനല് പ്രേക്ഷകരിലെത്തുക. ഡിസംബര് എട്ട് ശനിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് ചാനല് ആദ്യ പരിപാടി സംപ്രേഷണം ചെയ്യും. ചീഫ് എഡിറ്റര് ശ്രീകണ്ഠന് നായരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
 | 

 

ട്വന്റി ഫോര്‍ ന്യൂസ് ഡിസംബര്‍ എട്ടിന് സംപ്രേഷണം ആരംഭിക്കും

കൊച്ചി: ഫ്‌ളവേഴ്‌സ് ഗ്രൂപ്പിന്റെ വാര്‍ത്താ ചാനലായ ട്വന്റി ഫോര്‍ ന്യൂസ് ഡിസംബര്‍ എട്ടിന് സംപ്രേഷണം ആരംഭിക്കും. 24 മണിക്കൂറും വാര്‍ത്താധിഷ്ഠിത പരിപാടികളുമായിട്ടായിരിക്കും ചാനല്‍ പ്രേക്ഷകരിലെത്തുക. ഡിസംബര്‍ എട്ട് ശനിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് ചാനല്‍ ആദ്യ പരിപാടി സംപ്രേഷണം ചെയ്യും. ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലായിരിക്കും ഫ്‌ളവേഴ്‌സിന്റെ ന്യൂസ് ചാനലും പ്രവര്‍ത്തിക്കുന്നത്. മലയാള ചാനല്‍ ചരിത്രത്തില്‍ നിരവധി സംരംഭങ്ങളെ വിജയിപ്പിച്ച ശ്രീകണ്ഠന്‍ നായരാണ് ചാനലിന്റെ മേല്‍നോട്ടം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി.എം ഹര്‍ഷനുള്‍പ്പെടെയുള്ളവരുമായാണ് വാര്‍ത്താ ചാനല്‍ രംഗത്തേക്ക് ഫ്‌ളവേഴ്‌സ് കടക്കുന്നത്.