അപകടത്തില്‍ പരിക്കേറ്റ എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മരിച്ചെന്ന് ശ്രീകണ്ഠന്‍ നായരുടെ തുടങ്ങാത്ത ചാനലിന്റെ വെബ് പേജ്; മരിച്ചത് കൂടെയുണ്ടായിരുന്നയാള്‍

എലത്തൂര് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥി മരിച്ചെന്ന് ശ്രീകണ്ഠന് നായരുടെ തുടങ്ങാത്ത ന്യൂസ് ചാനലിന്റെ വെബ്പേജില് വാര്ത്ത. സ്ഥാനാര്ത്ഥിയായ കിഷന് ചന്ദ് മരിച്ചു എന്നായിരുന്നു വാര്ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല് അല്പ സമയത്തിനുള്ളില്ത്തന്നെ ചാനലിന്റെ ഫേസ്ബുക്ക് പേജില്നിന്നും പിന്നീട് വെബ്സൈറ്റില് നിന്നും വാര്ത്ത പിന്വലിച്ചു.
 | 

അപകടത്തില്‍ പരിക്കേറ്റ എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മരിച്ചെന്ന് ശ്രീകണ്ഠന്‍ നായരുടെ തുടങ്ങാത്ത ചാനലിന്റെ വെബ് പേജ്; മരിച്ചത് കൂടെയുണ്ടായിരുന്നയാള്‍

കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചെന്ന് ശ്രീകണ്ഠന്‍ നായരുടെ തുടങ്ങാത്ത ന്യൂസ് ചാനലിന്റെ വെബ്‌പേജില്‍ വാര്‍ത്ത. സ്ഥാനാര്‍ത്ഥിയായ കിഷന്‍ ചന്ദ് മരിച്ചു എന്നായിരുന്നു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അല്‍പ സമയത്തിനുള്ളില്‍ത്തന്നെ ചാനലിന്റെ ഫേസ്ബുക്ക് പേജില്‍നിന്നും പിന്നീട് വെബ്‌സൈറ്റില്‍ നിന്നും വാര്‍ത്ത പിന്‍വലിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ഇദ്ദേഹത്തിനു പരിക്കേറ്റിരുന്നു. സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട്, മുള്ളത്ത് നന്ദഗോപാല്‍ (50) ആണ് മരിച്ചത്. ഇവര്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുമ്പോളായിരുന്നു അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മരിച്ചെന്ന് ശ്രീകണ്ഠന്‍ നായരുടെ തുടങ്ങാത്ത ചാനലിന്റെ വെബ് പേജ്; മരിച്ചത് കൂടെയുണ്ടായിരുന്നയാള്‍

മലപ്പുറം പുത്തനത്താണിയില്‍ വെച്ചുണ്ടായ അപകടത്തില്‍ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. അരങ്ങില്‍ ശ്രീധരന്റെ സഹോദര പുത്രന്‍ അരങ്ങില്‍ ഉമേഷ്, അതുല്‍ എന്നിവരാണ് പരിക്കേറ്റ മറ്റു രണ്ടു പേര്‍.

കിഷന്‍ചന്ദിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ കാറിന്റെ ഡ്രൈവറുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് കാണാം

അപകടത്തില്‍ പരിക്കേറ്റ എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മരിച്ചെന്ന് ശ്രീകണ്ഠന്‍ നായരുടെ തുടങ്ങാത്ത ചാനലിന്റെ വെബ് പേജ്; മരിച്ചത് കൂടെയുണ്ടായിരുന്നയാള്‍