ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടുപിന്നിലെത്തി 24 ന്യൂസ്; ചാനല്‍ റേറ്റിംഗില്‍ അട്ടിമറിയുണ്ടാകുമോ?

വര്ഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് കൈവശം വെച്ചിരിക്കുന്ന ചാനല് റേറ്റിംഗിലെ ഒന്നാം സ്ഥാനത്തിന് ഇളക്കമുണ്ടാകുമെന്ന സൂചന നല്കി പുതിയ ബാര്ക് റേറ്റിംഗ് കണക്കുകള്.
 | 
ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടുപിന്നിലെത്തി 24 ന്യൂസ്; ചാനല്‍ റേറ്റിംഗില്‍ അട്ടിമറിയുണ്ടാകുമോ?

വര്‍ഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് കൈവശം വെച്ചിരിക്കുന്ന ചാനല്‍ റേറ്റിംഗിലെ ഒന്നാം സ്ഥാനത്തിന് ഇളക്കമുണ്ടാകുമെന്ന സൂചന നല്‍കി പുതിയ ബാര്‍ക് റേറ്റിംഗ് കണക്കുകള്‍. കഴിഞ്ഞയാഴ്ചകളില്‍ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന 24 ന്യൂസ് കഴിഞ്ഞയാഴ്ചയില്‍ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ 11 വരെയുള്ള ആഴ്ചയില്‍ ഏഷ്യാനെറ്റിനേക്കാള്‍ വെറും 17 പോയിന്റ് പിന്നിലാണ് 24 ന്യൂസ് നില്‍ക്കുന്നത്.

142.94 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ് ഏഷ്യാനെറ്റ്. അതേസമയം 24 ന്യൂസ് 125.28 പോയിന്റുമായാണ് കുതിച്ചത്. എല്ലാ ടൈം ബാന്‍ഡും എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരും ഉള്‍പ്പടുന്ന യൂണിവേഴ്് കാറ്റഗറിയിലാണ് 24 ന്യൂസിന്റെ മുന്നേറ്റമെന്നത് ഏഷ്യാനെറ്റിന് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വീക്ക്‌ലി ഇംപ്രഷനുകളിലും 24 കുതിപ്പ് നടത്തിയിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് 44,840 പോയിന്റുകള്‍ നേടിയപ്പോള്‍ 24 ന്യൂസ് 39,301 പോയിന്റ നേടി.

വെറും 5539 പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് ഇതിലുള്ളത്. ലോക്ക് ഡൗണ്‍ ആരംഭിക്കുമ്പോള്‍ 15,000 മുതല്‍ 20,000 പോയിന്റുകള്‍ വരെ വ്യത്യാസം ഉണ്ടായിരുന്നിടത്തു നിന്നാണ് ഈ നിലയിലേക്ക് വളരാന്‍ 24 ന്യൂസിന് സാധിച്ചത്. ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍ 22 വയസിന് മേല്‍ പ്രായമുള്ള പുരുഷന്‍മാരായ കാഴ്ചക്കാരുടെ വിഭാഗത്തില്‍ 24 മേല്‍ക്കൈ നേടിയിരുന്നു. തൊട്ടു പിന്നാലെ ഇത് ഏഷ്യാനെറ്റ് തിരിച്ചു പിടിച്ചെങ്കിലും ഏഷ്യാനെറ്റിന്റെ റേറ്റിംഗിലെ ഇളക്കം തട്ടാത്ത സിംഹാസനത്തിന് 24 ഭീഷണിയായി മാറിയിരിക്കുകയാണ്.