പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി

പുല്വാമ ഭീകരാക്രമണത്തില് കൊല്ലപ്പെട്ട മലയാളി ജവാന് വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്കുമെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാര്ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജവാന്റെ കുടുംബത്തിന് സര്ക്കാര് പൂര്ണ്ണ സംരക്ഷണം നല്കും. വസന്തകുമാറിന്റെ ഭാര്യ ഷീലയുടെ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടികള് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 | 
പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജവാന്റെ കുടുംബത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കും. വസന്തകുമാറിന്റെ ഭാര്യ ഷീലയുടെ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ വെറ്റിറിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലികമായാണ് പ്രവര്‍ത്തിച്ചു വരികയാണ് ഷീല. ഇവര്‍ക്ക് 15 ലക്ഷവും വസന്തകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷവും നല്‍കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. മക്കളുടെ വിദ്യാഭ്യാസച്ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.