പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 266 കിലോഗ്രാം സ്വർണം കാണാതായി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 266 കിലോഗ്രാം സ്വർണം കാണാതായെന്ന് സി.എ.ജി റിപ്പോർട്ട്. ക്ഷേത്രാവശ്യത്തിന് ഉരുക്കാൻ നൽകിയ സ്വർണമാണ് നഷ്ടപ്പെട്ടത്. ക്ഷേത്ര നിലവറയിൽ നിന്നെടുത്ത സ്വർണം മുഴുവനും തിരിച്ചെത്തിയില്ലെന്നും മുൻ സി.എ.ജി വിനോദ് റായ്
 | 

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 266 കിലോഗ്രാം സ്വർണം കാണാതായി
തിരുവനന്തപുരം:
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 266 കിലോഗ്രാം സ്വർണം കാണാതായെന്ന് സി.എ.ജി റിപ്പോർട്ട്. ക്ഷേത്രാവശ്യത്തിന് ഉരുക്കാൻ നൽകിയ സ്വർണമാണ് നഷ്ടപ്പെട്ടത്. ക്ഷേത്ര നിലവറയിൽ നിന്നെടുത്ത സ്വർണം മുഴുവനും തിരിച്ചെത്തിയില്ലെന്നും മുൻ സി.എ.ജി വിനോദ് റായ് സുപ്രീംകോടതിയിൽ സമർപ്പിച്ച 1800 പേജുള്ള ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

ക്ഷേത്രാവശ്യത്തിനെടുത്ത 893.44 കിലോ സ്വർണത്തിൽ 627 കിലോ സ്വർണം മാത്രമെ തിരിച്ചെത്തിയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വിനോദ് റായിയുടെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു. 82 തവണയായി നിലവറയിൽ നിന്ന് സ്വർണമെടുത്തിട്ടുണ്ടെന്നും ക്ഷേത്രം സ്വർണ്ണം പൂശാൻ 4.8 കോടിയുടെ സ്വർണം നാലു വർഷം മുമ്പ് കരാറുകാരന് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2002 ഡിസംബർ 12ന് 82 സ്വർണക്കട്ടികൾ പുറത്തെടുത്തെങ്കിലും 72 മാത്രമാണ് തിരിച്ചുവന്നത്. 3.04 കിലോ സ്വർണം അങ്ങനെ നഷ്ടപ്പെട്ടു. 513.76 കിലോ സ്വർണം ഉരുക്കിയപ്പോൾ ലഭിച്ചത് 370.45 കിലോ ശുദ്ധ സ്വർണം മാത്രമാണ്. ഇതിലൂടെ നഷ്ടപ്പെട്ടത് 143.06 കിലോ ആണ്. 109 ശരപൊളി മാലകളിൽ 19 വർഷത്തിനുശേഷം നിലവറകളിലെത്തിയത് 104 മാത്രമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.