ഇന്ന് 272 പേര്‍ക്ക് കോവിഡ്; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

സംസ്ഥാനത്ത് ഇന്ന് 272 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
ഇന്ന് 272 പേര്‍ക്ക് കോവിഡ്; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയത്. 111 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്ന് രോഗികളുടെ എണ്ണത്തിലുണ്ടായത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച വരില്‍ 15 പേരുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 38 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി. 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഒരു സിഐഎസ്എഫ് ജവാനും ഒരു ഡി.എസ്.സി ജവാനും രോഗം സ്ഥിരീകരിച്ചു. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

378 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 18 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 169 ആയി. സംസ്ഥാനത്തിന്റെ സ്ഥിതി ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.