കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 273 തസ്തികകള്‍ സൃഷ്ടിക്കും; 50 ശതമാനത്തില്‍ ഉടന്‍ നിയമനം

കാസര്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് 273 തസ്തികകള് സൃഷ്ടിക്കാന് തീരുമാനം.
 | 
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 273 തസ്തികകള്‍ സൃഷ്ടിക്കും; 50 ശതമാനത്തില്‍ ഉടന്‍ നിയമനം

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടന്‍ തന്നെ നിയമനം നടത്തും. ആശുപത്രി പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം ബാക്കി തസ്തികകളില്‍ നിയമനം നടത്തും.

300 കിടക്കകളോടുകൂടിയ ആശുപത്രി സൗകര്യങ്ങളാണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ സജ്ജമാക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങള്‍ ഇവിടെ ലഭിക്കും