മാനേജ്‌മെന്റിന്റെ ഗുരുതര വീഴ്ച; കൊച്ചിയില്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് 10-ാം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല

സ്കൂള് മാനേജ്മെന്റ് വരുത്തിയ ഗുരുതര വീഴ്ച മൂലം കൊച്ചിയില് 29 വിദ്യാര്ത്ഥികള്ക്ക് 10-ാം ക്ലാസ് പരീക്ഷ എഴുതാന് കഴിഞ്ഞില്ല.
 | 
മാനേജ്‌മെന്റിന്റെ ഗുരുതര വീഴ്ച; കൊച്ചിയില്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് 10-ാം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല

കൊച്ചി: സ്‌കൂള്‍ മാനേജ്‌മെന്റ് വരുത്തിയ ഗുരുതര വീഴ്ച മൂലം കൊച്ചിയില്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് 10-ാം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സിബിഎസ്ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം നഷ്ടമായത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.

ബുധനാഴ്ചയാണ് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന കാര്യം വിദ്യാര്‍ത്ഥികളെ അറിയിച്ചത്. ഹോള്‍ ടിക്കറ്റ് കൊടുക്കാനെന്ന പേരില്‍ വിളിച്ചു വരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കുട്ടികള്‍ക്ക ഒരു വര്‍ഷം നഷ്ടമാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

മറ്റു സ്‌കൂളുകളുമായി ചേര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ഈ സ്‌കൂളിലെ കുട്ടികള്‍ പരീക്ഷ എഴുതിയിരുന്നത്. ഇത്തവണ അതിന് കഴിയാതെ വന്നതോടെയാണ് കുട്ടികള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടതെന്നാണ് വിവരം.