തൃശൂരില്‍ പഞ്ചര്‍ ഒട്ടിച്ച് നല്‍കാത്തതിന് ടയര്‍ കടയുടമയ്ക്ക് നേരെ വെടിയുതിര്‍ത്തു; മൂന്നു പേര്‍ പിടിയില്‍

ടയര് കടയുടമയെ വെടിവെച്ച സംഭവത്തില് മൂന്ന് പേര് പിടിയില്.
 | 
തൃശൂരില്‍ പഞ്ചര്‍ ഒട്ടിച്ച് നല്‍കാത്തതിന് ടയര്‍ കടയുടമയ്ക്ക് നേരെ വെടിയുതിര്‍ത്തു; മൂന്നു പേര്‍ പിടിയില്‍

തൃശൂര്‍: ടയര്‍ കടയുടമയെ വെടിവെച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍, കൂര്‍ക്കഞ്ചേരിയിലാണ് സംഭവമുണ്ടായത്. റഫീക്ക്, ഷാജന്‍, ഡിറ്റോ എന്നിവരാണ് പിടിയിലായത്. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് ഇവരില്‍ നിന്ന് കണ്ടെടുത്തു. കടയുടമ പാലക്കാട് സ്വദേശി മണികണ്ഠനെയാണ് ഇവര്‍ വെടിവെച്ചത്.

മണികണ്ഠന്റെ കാലിലാണ് വെടിയേറ്റത്. ഞായറാഴ്ച രാത്രിയാണ് പ്രതികള്‍ മണികണ്ഠനെ ആക്രമിച്ചത്. മുന്‍പ് പഞ്ചര്‍ ഒട്ടിച്ച് നല്‍കാത്തതിനെച്ചൊല്ലി പ്രതികളും മണികണ്ഠനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പ്രതികളില്‍ റഫീഖ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജില്ലയില്‍ ഗുണ്ടാവിളയാട്ടം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന പേരില്‍ പോലീസ് വ്യാപക പരിശോധനകള്‍ നടത്തി വരികയാണ്. ഇതിനിടെയാണ് സംഭവം.