മൂന്ന് വയസുകാരന്‍ ബക്കറ്റില്‍ വീണ് മരിച്ചു

മൂന്ന് വയസുകാരന് ബക്കറ്റിലെ വെള്ളത്തില് മുങ്ങി മരിച്ചു. കോഴിക്കോട് കൊട്ടാരക്കോത്ത് പടപ്പനാനിയില് സിനേഷ്-സൗമ്യ ദമ്പതികളുടെ മകന് ഫെലിക്സ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളം നിറഞ്ഞ ബക്കറ്റില് വീണാണ് മരണം സംഭവിച്ചത്. ബക്കറ്റിലേക്ക് തലകീഴായി വീണ കുട്ടി പുറത്ത് കടക്കാന് കഴിഞ്ഞില്ല.
 | 

മൂന്ന് വയസുകാരന്‍ ബക്കറ്റില്‍ വീണ് മരിച്ചു

കോഴിക്കോട്: മൂന്ന് വയസുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. കോഴിക്കോട് കൊട്ടാരക്കോത്ത് പടപ്പനാനിയില്‍ സിനേഷ്-സൗമ്യ ദമ്പതികളുടെ മകന്‍ ഫെലിക്‌സ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണാണ് മരണം സംഭവിച്ചത്. ബക്കറ്റിലേക്ക് തലകീഴായി വീണ കുട്ടി പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല.

കളിക്കുന്നതിനിടെ ബക്കറ്റിലേക്ക് വീണ കുട്ടിയെ വീട്ടുകാര്‍ കാണാതിരുന്നതാണ് വലിയ ദുരന്തമായി മാറിയത്. വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ച് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും. കുപ്പായക്കോട് സെന്റ്‌ജോസഫ് ദേവാലയ സെമിത്തേരിയിലാണ് ചടങ്ങുകള്‍. സഹോദരി: ജൊവാന.