സംസ്ഥാനത്ത് 339 പേര്‍ക്ക് കോവിഡ്; 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് തുടര്ച്ചയായി രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 300 കടന്നു.
 | 
സംസ്ഥാനത്ത് 339 പേര്‍ക്ക് കോവിഡ്; 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 300 കടന്നു. ഇന്ന് 339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ദ്ധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 74 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. നഗരങ്ങളില്‍ മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉറവിടം അറിയാത്ത രോഗബാധ 7 പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് 471 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 6534 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടമാണ് ഇത്. സമൂഹവ്യാപനത്തിലേക്ക് നാം അടുക്കുകയാണോ എന്ന് സംശയിക്കണം. നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കാനാവില്ലെന്നും കടകളില്‍ ആളുകളെ കയറ്റി ഷട്ടര്‍ ഇടുന്നത്് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശ്ശൂര്‍-27, ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസര്‍കോട്-11, കൊല്ലം-10, കോഴിക്കോട്-8, കോട്ടയം-7, വയനാട്-7, പത്തനംതിട്ട-7, കണ്ണൂര്‍-8 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.