ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രാര്‍ത്ഥന; 34 പേര്‍ പിടിയില്‍

ലോക്ക് ഡൗണ് ലംഘിച്ച് പ്രാര്ത്ഥന നടത്തിയതിന് സംസ്ഥാനത്ത് 34 പേര് പിടിയില്.
 | 
ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രാര്‍ത്ഥന; 34 പേര്‍ പിടിയില്‍

കോട്ടയം: ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയതിന് സംസ്ഥാനത്ത് 34 പേര്‍ പിടിയില്‍. കോട്ടയം ഈരാറ്റുപേട്ടയില്‍ 24 പേരും പത്തനംതിട്ടയില്‍ 10 പേരുമാണ് പോലീസ് പിടിയിലായത്. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂൡല്‍ പ്രാര്‍ത്ഥന നടത്തിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവരുള്‍പ്പെടെ 24 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

പത്തനംതിട്ട കുലശേഖരപേട്ടയില്‍ വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയതിനാണ് 10 പേരെ കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടിയതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രാര്‍ത്ഥനയ്ക്കായി കൂട്ടം ചേരുന്നതിന് നിയന്ത്രണമുണ്ട്. ഇതു കൂടാതെ കോട്ടയം ജില്ലയില്‍ നിരോധനാജ്ഞയും നിലവിലുണ്ട്.