കൊല്ലത്ത് 17കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ബന്ധു ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളില് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില് ബന്ധു ഉള്പ്പെടെ നാല് പേര് പിടിയില്.
 | 
കൊല്ലത്ത് 17കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ബന്ധു ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

കൊല്ലം: പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. കൊല്ലം കുരീപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ രണ്ടാം ഭാര്യയാണ് പിടിയിലായ പ്രതികളില്‍ ഒരാള്‍. പീഡനത്തില്‍ പങ്കുള്ള പത്തോളം പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയ കൊണ്ടുപോയ ശേഷം കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൊല്ലം, കൊട്ടിയം, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു ലോഡ്ജ് ഉടമയെ ആദ്യം പിടികൂടി. പിന്നീട് അമ്മാവന്റെ ഭാര്യയെ ചോദ്യം ചെയ്ത പൊലീസ് ഇവരില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് മറ്റു രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് മാസമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് വിവരം.