സരിതയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച നാല് മലയാളികൾ സൗദിയിൽ അറസ്റ്റിൽ

സോളാർ കേസിലെ പ്രതി സരിതാ എസ് നായരുടെ സ്വകാര്യ വീഡിയോ വാട്സ് ആപ് വഴി പ്രചരിപ്പിച്ച നാല് മലയാളികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരന്റെ പരാതിയെ തുടർന്നാണ് പോലീസ് മലയാളികളെ അറസ്റ്റ് ചെയ്തത്. ഇവർക്ക് അഞ്ച് വർഷം വരെ തടവും ചാട്ടയടിയും ലഭിച്ചേക്കാം.
 | 
സരിതയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച നാല് മലയാളികൾ സൗദിയിൽ അറസ്റ്റിൽ


റിയാദ്:
സോളാർ കേസിലെ പ്രതി സരിതാ എസ് നായരുടെ സ്വകാര്യ വീഡിയോ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ച നാല് മലയാളികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരന്റെ പരാതിയെ തുടർന്നാണ് പോലീസ് മലയാളികളെ അറസ്റ്റ് ചെയ്തത്. ഇവർക്ക് അഞ്ച് വർഷം വരെ തടവും ചാട്ടയടിയും ലഭിച്ചേക്കാം.

സംഭവത്തെ കുറിച്ച് സൗദി പോലീസ് പറയുന്നതിങ്ങനെ: വീഡിയോ ലഭിച്ച എടപ്പാൾ സ്വദേശിയായ യുവാവ് മലപ്പുറം കോട്ടക്കൽ സ്വദേശിയായ മുനീറിന് ദൃശ്യം കൈമാറിയിരുന്നു. മുനീർ ഇത് മറ്റ് മൂന്ന് പേർക്കു കൂടി കൈമാറിയിരുന്നു. ഇതിനിടെ ബംഗ്ലാദേശ് പൗരനിൽ നിന്ന് സൗദി പൗരനും ദൃശ്യങ്ങൾ ലഭിച്ചു.

മുനീർ നടത്തുന്ന മൊബൈൽ ഫോൺ കടയിൽ നിന്നാണ് ബംഗ്ലാദേശ് പൗരന് ദൃശ്യങ്ങൾ കിട്ടിയത്. തുടർന്ന് ദൃശ്യങ്ങൾ ലഭിച്ച സൗദി പൗരൻ പോലീസിന് ദൃശ്യങ്ങൾ കൈമാറിയതോടെയാണ് സൗദി സൈബർ ക്രൈം അന്വേഷണ വിഭാഗം ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തിയത്. അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദിയിൽ ഗുരുതരമായ കുറ്റകൃത്യമാണ്.

കഴിഞ്ഞ മാസമാണ് സരിതാ നായരുടെ പേരിലുള്ള ഏഴ് സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത്. അശ്ലീല വീഡിയോയുടെ സ്രോതസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് സരിത പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്ത് വിട്ടതിന്റെ ഉദ്ദേശം തന്റെ ആത്മഹത്യയാണെന്നും സരിത പ്രതികരിച്ചിരുന്നു.

ദൃശ്യങ്ങൾ പുറത്ത് വിട്ടത് എ.ഡി.ജി.പി കെ.പത്മകുമാറാണെന്ന് കഴിഞ്ഞ ദിവസം സരിത ആരോപിച്ചിരുന്നു. പത്മകുമാർ തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന സമയത്താണ് പോലീസ് തന്റെ ദൃശ്യങ്ങളടങ്ങിയ ലാപ്പ് ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഏഴ് മൊബൈൽ ഫോണുകളിൽ നാല് എണ്ണം മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. ബാക്കിയുള്ള മൂന്ന് ഫോണുകളിലെ ദൃശ്യങ്ങളാണ് വാട്‌സ് അപ്പ് വഴി പ്രചരിച്ചതെന്നും സരിത പറഞ്ഞിരുന്നു.