ജിപിആര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍; കവളപ്പാറയില്‍ നിന്ന് 4 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ജിപിആര് ഉപയോഗിച്ച് നടത്തിയ തെരച്ചിലില് കവളപ്പാറയില് നിന്ന് നാല് മൃതദേഹങ്ങള് കണ്ടെടുത്തു.
 | 
ജിപിആര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍; കവളപ്പാറയില്‍ നിന്ന് 4 മൃതദേഹങ്ങള്‍ കണ്ടെടുത്തു

മലപ്പുറം: ജിപിആര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ കവളപ്പാറയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ കവളപ്പാറയിലെ മരണസംഖ്യ 44 ആയി ഉയര്‍ന്നു. ഇനി 15 പേരെക്കൂടി കണ്ടെത്താനുണ്ട്. ഹൈദരാബാദില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴെ വരെയുള്ള വസ്തുകള്‍ കണ്ടെത്താനാകുന്ന റഡാറാണ് ജിപിആര്‍.

ഹൈദരാബാദില്‍ നിന്ന് ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച രണ്ട് യൂണിറ്റുകള്‍ ഉപയോഗിച്ചാണ് കവളപ്പാറയില്‍ തെരച്ചില്‍ നടത്തുന്നത്. നാളെ പുത്തുമലയിലും റഡാര്‍ എത്തിച്ച് തെരച്ചില്‍ നടത്താനാണ് ആലോചന. പുത്തുമലയില്‍ ഇന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ആറ് ദിവസത്തിന് ശേഷമാണ് ഇവിടെ നിന്ന് മൃതദേഹം ലഭിക്കുന്നത്. എന്നാല്‍ ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുത്തുമലയില്‍ ഇനി 6 പേരെക്കൂടി കണ്ടെത്താനുണ്ട്.