സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 40 പേര്ക്ക് കോവിഡ്. മുഖ്യമന്ത്രിയാണ് വാര്ത്താസമ്മേളനത്തില് ഇക്കാര്യം അറിയിച്ചത്. 10 പേര്ക്ക് രോഗം ഭേദമായി.
 | 
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ്. മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 10 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് 10 പേര്‍ക്കും പാലക്കാട് 8 പേര്‍ക്കും ആലപ്പുഴയില്‍ 7 പേര്‍ക്കും കൊല്ലത്ത് 4 പേര്‍ക്കും പത്തനംതിട്ട, വയനാട് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും കോഴിക്കോട്, എറണാകുളം ജില്ലകളില്‍ 2 പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തി. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 5 പേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ 3 പേര്‍ക്കും തെലങ്കാന, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.