സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ്; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 416 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ്; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നാണ്. ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കേസുകളുടെ എണ്ണം 400 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 123 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 51 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി. 112 പേര്‍ ഇന്ന് രോഗമുക്തരായെന്നും ഫെയിസ്ബുക്ക് ലൈവിലൂടെയുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് 129 പേര്‍ക്കും ആലപ്പുഴയില്‍ 50 പേര്‍ക്കും മലപ്പുറത്ത് 41 പേര്‍ക്കും പത്തനംതിട്ടയില്‍ 32 പേര്‍ക്കും പാലക്കാട്, കൊല്ലം ജില്ലകളില്‍ 28 പേര്‍ക്കും കണ്ണൂരില്‍ 23 പേര്‍ക്കും എറണാകുളത്ത് 20 പേര്‍ക്കും തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 17 പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ഡ 12 പേര്‍ക്ക് വീതവും കോട്ടയത്ത് 7 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 193 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.

സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 193 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 11693 സാംപിളുകള്‍ പരിശോധിച്ചു. 184112 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില് 3517 പേര്‍ ആശുപത്രികളിലാണ് കഴിയുന്നത്. ഇന്ന് 472 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.