ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് കോവിഡ്
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
Jul 11, 2020, 15:08 IST
| ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജിസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. കോവിഡ് ബാധിതയായ ഗര്‍ഭിണിയില്‍ നിന്നാണ് ഇവരിലേക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന. ഇതോടെ ആശുപത്രി അടച്ചിടാന്‍ ചേര്‍ത്തല നഗരസഭ ജില്ലാ ഭരണകൂടത്തിന്റെ അനുവാദം തേടി. രോഗം സ്ഥിരീകരിച്ചവര്‍ എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്.
കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അടച്ചിടാന്‍ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്.