സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 608 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം ബാധിച്ചു. ഇവരില്‍ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തൊട്ടാകെ 26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

എറണാകുളത്ത് 70 പേര്‍ക്കും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 58 പേര്‍ക്ക് വീതവും കാസര്‍കോട് 44 പേര്‍ക്കും തൃശൂരില്‍ 42 പേര്‍ക്കും ആലപ്പുഴയില്‍ 34 പേര്‍ക്കും പാലക്കാട് 26 പേര്‍ക്കും കോട്ടയത്ത് 25 പേര്‍ക്കും കൊല്ലത്ത് 23 പേര്‍ക്കും കണ്ണൂര്‍, വയനാട് ജില്ലകളില്‍ 12 പേര്‍ക്ക് വീതവും പത്തനംതിട്ടയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയില്‍ മാത്രമാണ് പുതിയ രോഗബാധിതര്‍ ഇല്ലാത്തത്.