നിലവാരം കുറഞ്ഞ വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസിനായി ഉപയോഗിക്കുന്നതായി ശശി തരൂര്‍; ‘എയര്‍ലൈന്‍ വംശീയത’ പരിശോധിക്കണമെന്നും എംപി

വിമാനക്കമ്പനികള് നിലവാരം കുറഞ്ഞ വിമാനങ്ങള് ഇന്ത്യയിലേക്ക് സര്വീസ് നടത്തുന്നതിന് ഉപയോഗിക്കുന്നതായി ശശി തരൂര് എംപി പറഞ്ഞു. കാഴ്ചയില്ത്തന്നെ നിലവാരം കുറഞ്ഞതാണെന്ന് മനസിലാകുന്ന വിമാനങ്ങളാണ് കേരളത്തിലേക്ക് സര്വീസ് നടത്തുന്നതിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
 | 

നിലവാരം കുറഞ്ഞ വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസിനായി ഉപയോഗിക്കുന്നതായി ശശി തരൂര്‍; ‘എയര്‍ലൈന്‍ വംശീയത’ പരിശോധിക്കണമെന്നും എംപി

കൊച്ചി: വിമാനക്കമ്പനികള്‍ നിലവാരം കുറഞ്ഞ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നതിന് ഉപയോഗിക്കുന്നതായി ശശി തരൂര്‍ എംപി പറഞ്ഞു. കാഴ്ചയില്‍ത്തന്നെ നിലവാരം കുറഞ്ഞതാണെന്ന് മനസിലാകുന്ന വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നതിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം-ദുബായ് ഫ്‌ളൈറ്റ് ദുബായ് വിമാനത്താവളത്തില്‍ അപകടസാധ്യതയെത്തുടര്‍ന്ന് ക്രാഷ് ലാന്‍ഡിംഗ് നടത്തുകയും തുടര്‍ന്ന് അഗ്നിക്കിരയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് തരൂരിന്റെ വിമര്‍ശനം. താന്‍ നിരവധി തവണ ഈ പാതയില്‍ യാത്ര ചെയ്തിട്ടുള്ളതാണെന്നും എമിറേറ്റ്‌സിന്റെ വിമാനങ്ങള്‍ പലപ്പോഴും കാലപ്പഴക്കം ചെന്നതാണെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

13 വര്‍ഷം പഴക്കമുള്ള അപകടത്തില്‍പ്പെട്ട വിമാനം തുടര്‍ച്ചയായി അഞ്ചുദിവസങ്ങളിലായി 60 മണിക്കൂര്‍ പറന്നതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് തരൂരിന്റെ പോസ്റ്റ് വന്നത്. അടിയന്തരമായി വിമാനം ഇടിച്ചിറക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതോടൊപ്പം ദുബായ്-കേരള പാതയില്‍ സര്‍വീസിനുപയോഗിക്കുന്ന വിമാനങ്ങളുടെ പ്രായം, നിലവാരം, തരം എന്നിവയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോസ്റ്റ് കാണാം