സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 7 പേര്ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 215 ആയി ഉയര്‍ന്നു. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കണ്ണൂര്‍, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലായി നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് 1,63,129 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 658 പേര്‍ ആശുപത്രികളിലും 1,62,471 പേര്‍ വീടുകളിലുമാണ്. ഇന്ന് 150 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 7485 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6381 എണ്ണം നെഗറ്റീവ് ആണ്.