കുഞ്ചാക്കോ ബോബനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 76കാരന്‍ പിടിയില്‍

നടന് കുഞ്ചക്കാ ബോബനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ 76കാരനെ പോലീസ് പിടികൂടി. എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള് പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം മുന്കൂട്ടി നിശ്ചയിച്ച് താരത്തെ കൊല്ലാന് പദ്ധതി ആവിഷ്കരിച്ചല്ല പ്രതി എത്തിയതെന്നാണ് സൂചന. വാക്കുതര്ക്കത്തിനിടെ വധഭീഷണി മുഴക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്ട്ടുകളുണ്ട്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി സംശയമുണ്ട്.
 | 

കുഞ്ചാക്കോ ബോബനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 76കാരന്‍ പിടിയില്‍

കൊച്ചി: നടന്‍ കുഞ്ചക്കാ ബോബനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ 76കാരനെ പോലീസ് പിടികൂടി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച് താരത്തെ കൊല്ലാന്‍ പദ്ധതി ആവിഷ്‌കരിച്ചല്ല പ്രതി എത്തിയതെന്നാണ് സൂചന. വാക്കുതര്‍ക്കത്തിനിടെ വധഭീഷണി മുഴക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയമുണ്ട്.

ഒക്ടോബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരിലേക്ക് യാത്ര ചെയ്യാനായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു കുഞ്ചാക്കോ ബോബന്‍. തനിക്കരികിലെത്തിയ അപരിചതനായ വ്യക്തി അസഭ്യവര്‍ഷം നടത്തിയെന്നും വധഭീഷണി മുഴക്കിയതായും താരം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

നടനോട് അപരിചിതന്‍ തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ തടിച്ചുകൂടി. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരം പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വന്ന കണ്ണൂര്‍ റെയില്‍വേ എസ്‌ഐ മൊഴിയെടുക്കുകയും ചെയ്തിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.