ഷാര്‍ജയിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ നിന്നു കൊള്ളയടിച്ച 7 കിലോ സ്വര്‍ണം കണ്ടെടുത്തു; മൂന്ന് പേര്‍ പിടിയില്‍

കഴിഞ്ഞ വെള്ളിയാഴ്ച ഷാര്ജയിലെ മലബാര് ഗോള്ഡ് ആന്ഡ് ഡയമണ്ട് ഷോറൂമില്നിന്ന് കൊള്ളയടിക്കപ്പെട്ട ഏഴു കിലോയോളം സ്വര്ണ്ണം കണ്ടെത്തി. നാലംഗ പാകിസ്ഥാന് സ്വദേശികളുടെ സംഘമാണ് കൊള്ള നടത്തിയത്. ഇവരില് മൂന്നു പേര് അറസ്റ്റിലായി. കടന്നുകളഞ്ഞ മൂന്നാമനു വേണ്ടിയുള്ള അന്വേഷണം തുടരുന്നു.
 | 

ഷാര്‍ജയിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ നിന്നു കൊള്ളയടിച്ച 7 കിലോ സ്വര്‍ണം കണ്ടെടുത്തു; മൂന്ന് പേര്‍ പിടിയില്‍

ഷാര്‍ജ: കഴിഞ്ഞ വെള്ളിയാഴ്ച ഷാര്‍ജയിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഷോറൂമില്‍നിന്ന് കൊള്ളയടിക്കപ്പെട്ട ഏഴു കിലോയോളം സ്വര്‍ണ്ണം കണ്ടെത്തി. നാലംഗ പാകിസ്ഥാന്‍ സ്വദേശികളുടെ സംഘമാണ് കൊള്ള നടത്തിയത്. ഇവരില്‍ മൂന്നു പേര്‍ അറസ്റ്റിലായി. കടന്നുകളഞ്ഞ മൂന്നാമനു വേണ്ടിയുള്ള അന്വേഷണം തുടരുന്നു.

അല്‍ ഗുവൈറിലുള്ള ഷോറൂമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് മോഷണം നടന്നത്. സന്ദര്‍ശക വിസയിലെത്തിയവരായിരുന്നു കൊള്ള നടത്തിയതെന്നും പോലീസ് പറഞ്ഞു. കടയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ മൂന്നു മിനിറ്റിനുള്ളില്‍ സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

ഒന്നര മില്യന്‍ ദിര്‍ഹം വിലവരുന്ന ആഭരണങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. സിസിടിവി ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിരുന്നു. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയുള്ള മോഷണമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി.