എട്ട് മലയാളി വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഗ്യാസ് ഹീറ്ററില് നിന്നുയര്ന്ന പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
 | 
എട്ട് മലയാളി വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കാഠ്മണ്ഡു: എട്ട് മലയാളി വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മുറിയില്‍ തണുപ്പകറ്റാന്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് ഹീറ്ററാണ് മരണകാരണമെന്നാണ് സൂചന.

ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഗ്യാസ് ഹീറ്ററില്‍ നിന്നുയര്‍ന്ന പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്.