സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ്; 24 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 82 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ്; 24 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്-3, കണ്ണൂര്‍-2, കോഴിക്കോട്-7, മലപ്പുറം-11,പാലക്കാട്-5, തൃശ്ശൂര്‍-4, എറണാകുളം-5, ഇടുക്കി-9, കോട്ടയം-8, പത്തനംതിട്ട-2, ആലപ്പുഴ-7, കൊല്ലം-5, തിരുവനന്തപുരം-14 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. രോഗബാധിതരില്‍ 53 വിദേശത്തു നിന്നും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 24 പേര്‍ക്ക് രോഗമുക്തിയുണ്ടായി. തിരുവനന്തപുരം-6, കൊല്ലം -23, കോട്ടയം- 3, തൃശ്ശൂര്‍-1, കോഴിക്കോട് -5, കണ്ണൂര്‍-2 കാസര്‍കോട്- 4,ആലപ്പുഴ-1 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ എണ്ണം. സംസ്ഥാനത്ത് ഇതുവരെ 1494 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 832 പേര്‍ ചികിത്സയിലുണ്ട്.