സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ റെക്കോര്‍ഡ്

സംസ്ഥാനത്ത് ഇന്ന് 84 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ റെക്കോര്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1088 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ഒഴികെ എല്ലാവരും പുറത്തു നിന്നെത്തിയവരാണ്. 31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി.

കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗം പകര്‍ന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്ത് ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലങ്കാന സ്വദേശിയായ അഞ്ജയ് ആണ് മരിച്ചത്. രാജസ്ഥാനില്‍ നിന്ന് തെലങ്കാനയിലേക്ക് പോകാനിരുന്ന അഞ്ജയും കുടുംബവും ട്രെയിന്‍ മാറിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.