സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 86 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. കുവൈറ്റില്‍ നിന്നെത്തിയ 21 പേര്‍ക്കും യുഎഇയില്‍ നിന്ന് എത്തിയ 16 പേര്‍ക്കും സൗദി അറേബ്യയില്‍ നിന്ന് എത്തിയ 6 പേര്‍ക്കും മാലിദ്വീപ്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 9 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ 7 പേര്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ 5 പേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ 3 പേര്‍ക്കും ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കും രോഗബാധ കണ്ടെത്തി.

12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. വയനാട് ജില്ലയില്‍ 6 പേര്‍ക്കും മലപ്പുറത്ത് 4 പേര്‍ക്കും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം പകര്‍ന്നത്. പാലക്കാട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗമുണ്ടായത്. ഗുരുതര ശ്വാസകോശ രോഗബാധയെത്തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നാലാഞ്ചിറ സ്വദേശി ഫാ.കെ.ജി.വര്‍ഗീസ് (77) ആണ് മരിച്ചത്.

ഇന്ന് 19 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കോട്ടയം, കാസര്‍കോട് ജില്ലകളില്‍ 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇനി 774 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.