സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9 പേര്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു
 | 
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് 4 പേര്‍ക്കും കണ്ണൂരില്‍ 3 പേര്‍ക്കും മലപ്പുറം, കൊല്ലം എന്നിവിടങ്ങള്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ഇതോടെ കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 336 ആയി ഉയര്‍ന്നു. ഇവരില്‍ 263 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. 1,46,686 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 752 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്.

ഇന്ന് 131 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 11,232 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ 10,250 എണ്ണം നെഗറ്റീവ് ആണ്.