സംസ്ഥാനത്ത് 94 പേര്‍ക്ക് കൂടി കോവിഡ്; 39 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 94 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
 | 
സംസ്ഥാനത്ത് 94 പേര്‍ക്ക് കൂടി കോവിഡ്; 39 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മീനാക്ഷിയമ്മാള്‍ ഇന്നലെയും ഷബ്നാസും സേവ്യറും രണ്ട് ദിവസം മുമ്പുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 14 ആയി ഉയര്‍ന്നു.

മരണ ശേഷമാണ് ഇവരുടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗബാധിതരായവരില്‍ 47 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 37 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി. സമ്പര്‍ക്കം മൂലം 7 പേര്‍ക്ക് രോഗബാധയുണ്ടായി. കാസര്‍കോട്- 12, കണ്ണൂര്‍-6, വയനാട്-2, കോഴിക്കോട്-10, മലപ്പുറം-8, പാലക്കാട്-7, തൃശ്ശൂര്‍-4, എറണാകുളം-2, കോട്ടയം-5, പത്തനംതിട്ട-14, ആലപ്പുഴ-8, കൊല്ലം-11, തിരുവനന്തപുരം–5 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്.

39 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് 13, മലപ്പുറം 8, കണ്ണൂര്‍ 7, കോഴിക്കോട് 5, തൃശൂര്‍, വയനാട് 2 വീതം. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ 1 വീതം എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്ക്.