പേര് പറയാന്‍ ഉദ്ദേശമില്ല നടിമാര്‍ എന്നുതന്നെ വിളിക്കും; ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയത്; വിശദീകരണവുമായി എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍

വിമണ് ഇന് സിനിമ കളക്ടീവ് താരസംഘടനയായ എ.എം.എം.എയ്ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്ക്ക് മറുപടിയുമായി പ്രസിഡന്റ് മോഹന്ലാല്. അടിയന്തര എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാര്ത്താ സമ്മേളനത്തിലായിരുന്നു മോഹന്ലാലിന്റെ വിശദീകരണം. അതേസമയം പേര് വിളിക്കാതെ വെറും നടിമാര് എന്ന് അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്ന ചൂണ്ടിക്കാട്ടിയ ഡബ്ല്യുസിസി അംഗങ്ങളുടെ വാദത്തെ തുടക്കത്തില് തന്നെ ലാല് തള്ളി. ആ മൂന്ന് പേരുടെ പേര് പറയാന് താന് ഉദ്ദേശിക്കുന്നില്ലെന്നും നടിമാര് എന്ന് തന്നെയാണ് വിളിക്കുകയെന്നും ലാല് പറഞ്ഞു. സംഘടന ചിന്തിക്കുന്നതിന് മുന്പ് അവര് വാര്ത്താസമ്മേളനം നടത്തിയെന്നും ലാല് പറഞ്ഞു.
 | 

പേര് പറയാന്‍ ഉദ്ദേശമില്ല നടിമാര്‍ എന്നുതന്നെ വിളിക്കും; ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയത്; വിശദീകരണവുമായി എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍

കൊച്ചി: വിമണ്‍ ഇന്‍ സിനിമ കളക്ടീവ് താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രസിഡന്റ് മോഹന്‍ലാല്‍. അടിയന്തര എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. അതേസമയം പേര് വിളിക്കാതെ വെറും നടിമാര്‍ എന്ന് അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്ന ചൂണ്ടിക്കാട്ടിയ ഡബ്ല്യുസിസി അംഗങ്ങളുടെ വാദത്തെ തുടക്കത്തില്‍ തന്നെ ലാല്‍ തള്ളി. ആ മൂന്ന് പേരുടെ പേര് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടിമാര്‍ എന്ന് തന്നെയാണ് വിളിക്കുകയെന്നും ലാല്‍ പറഞ്ഞു. സംഘടന ചിന്തിക്കുന്നതിന് മുന്‍പ് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയെന്നും ലാല്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ല. എല്ലാവരും ഒരുപോലെയാണ്. പ്രളയം വന്നതുകൊണ്ടാണ് തീരുമാനമെടുക്കാന്‍ വൈകിയത്. രാജിവെച്ചു പോയവരെ തിരിച്ചെടുക്കേണ്ടി വരുന്നത് ആദ്യമായാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചനകളും സമയവും ആവശ്യമാണ്. എല്ലാ കാര്യങ്ങളും പെട്ടന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല. അതിന് ചട്ടങ്ങളുണ്ടെന്നും ലാല്‍ പറഞ്ഞു.

മീടുവിന് മുമ്പേ സ്ത്രീകള്‍ക്കുവേണ്ടി സംഘടന ഒരു കമ്മറ്റി രൂപികരിച്ചിരുന്നു. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. എ.എം.എം.എ യെന്ന് സംഘടനയെ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വിളിച്ചത് അത്ര നല്ല കാര്യമല്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയപ്പോള്‍ മുതല്‍ വലിയ പ്രശ്നമാണ് ദീലിപുമായി ബന്ധപ്പെട്ടുള്ളത്. ദിലീപിനോട് താന്‍ നേരിട്ട് രാജി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം രാജിക്കത്ത് നല്‍കിയിട്ടുണ്ട്. അത് അറിയിക്കാന്‍ വൈകിയത് സംഘടനയുടെ ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരത്തെ സംഘടനയ്ക്ക് ഉള്ളില്‍ തന്നെ വലിയ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് സിദ്ധിഖ് വികാരാധീനനായി പ്രതികരിച്ചതിനാലാണെന്ന് ലാല്‍ പറഞ്ഞു. ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പും സിദ്ധിഖിന്റെ വാര്‍ത്താസമ്മേളനവും തന്റെ അറിവോടെയായിരുന്നുവെന്നും ലാല്‍ പറഞ്ഞു.