തിരുവമ്പാടി ശിവസുന്ദറിന്റെ ജീവനെടുത്തത് എരണ്ടക്കെട്ട്; പോസ്റ്റ്‌മോര്‍ട്ടം ചിത്രങ്ങള്‍ പുറത്ത്

തൃശൂര് തിരുവമ്പാടി ദേവസ്വത്തിന്റെ ആനയായിരുന്ന തിരുവമ്പാടി ശിവസുന്ദറിന്റെ മരണത്തിന് കാരണമായത് 68 ദിവസത്തോളം നീണ്ട മലബന്ധവും ദഹനക്കേടും. ആനയുടെ പോസ്റ്റ്മോര്ട്ടത്തിന്റെ ചിത്രങ്ങള് പുറത്തു വന്നു. അസാധാരണ വലിപ്പമുള്ള പിണ്ടമാണ് ആനയുടെ കുടലില് നിന്ന് നീക്കം ചെയ്തത്. രണ്ട് മാസത്തിലേറെയായി ദഹന വ്യവസ്ഥയെ തടഞ്ഞിരുന്ന ഇതുതന്നെയാണ് ആനയുടെ മരണത്തിന് കാരണമായതും.
 | 

തിരുവമ്പാടി ശിവസുന്ദറിന്റെ ജീവനെടുത്തത് എരണ്ടക്കെട്ട്; പോസ്റ്റ്‌മോര്‍ട്ടം ചിത്രങ്ങള്‍ പുറത്ത്

തൃശൂര്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ആനയായിരുന്ന തിരുവമ്പാടി ശിവസുന്ദറിന്റെ മരണത്തിന് കാരണമായത് 68 ദിവസത്തോളം നീണ്ട മലബന്ധവും ദഹനക്കേടും. ആനയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. അസാധാരണ വലിപ്പമുള്ള പിണ്ടമാണ് ആനയുടെ കുടലില്‍ നിന്ന് നീക്കം ചെയ്തത്. രണ്ട് മാസത്തിലേറെയായി ദഹന വ്യവസ്ഥയെ തടഞ്ഞിരുന്ന ഇതുതന്നെയാണ് ആനയുടെ മരണത്തിന് കാരണമായതും.

ആനകള്‍ക്കുണ്ടാകുന്ന ദഹനക്കേടും അതിനുശേഷമുണ്ടാകുന്ന മലബന്ധവുമാണ് എരണ്ടക്കെട്ട് എന്ന് അറിയപ്പെടുന്നത്. നാട്ടാനകളില്‍ ഭൂരിഭാഗവും ചരിയുന്നതിന് കാരണമാകുന്നതും ഈ രോഗം തന്നെയാണ്. 48 വയസ് മാത്രം പ്രായമുണ്ടായിരുന്ന ശിവസുന്ദറിന് മുമ്പും ഇതേ രോഗം പിടിപെട്ടിട്ടുണ്ടെന്നാണ് ആനപ്രേമികള്‍ പറയുന്നത്. ആനകള്‍ക്ക് നല്‍കുന്ന ഭക്ഷണമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെന്നതിനാല്‍ ഇതില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ടോ എന്ന ചര്‍ച്ചയ്ക്കും സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ടിട്ടുണ്ട്.

തിരുവമ്പാടി ശിവസുന്ദറിന്റെ ജീവനെടുത്തത് എരണ്ടക്കെട്ട്; പോസ്റ്റ്‌മോര്‍ട്ടം ചിത്രങ്ങള്‍ പുറത്ത്

കാട്ടില്‍ സ്വാഭാവിക ചുറ്റുപാടുകളില്‍ വളരുന്ന ആനകള്‍ പുല്ല്, മരങ്ങളുടെ ഇല, ഈറ, മുള, മരങ്ങളുടെ തൊലി, വേര് തുടങ്ങിയവയാണ് ഭക്ഷണമാക്കാറുള്ളത്. നാട്ടിലിറങ്ങുന്നവ കരിമ്പ്, വാഴ തുടങ്ങിയവയും ഭക്ഷിക്കുന്നു. എന്നാല്‍ നാട്ടാനകള്‍ക്ക് തെങ്ങോല, പനമ്പട്ട മുതലായവയാണ് നല്‍കുന്നത്. ഈ ആഹാരം അസ്വാഭാവികമാണെന്നും വ്യായാമം കുറവുള്ള നാട്ടാനകള്‍ത്ത് ദഹനക്കേടുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നതും പരിഗണിച്ച് ആഹാര കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമാണ് ആവശ്യം.

Posted by Sangita Iyer on Monday, March 12, 2018