ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെടുന്ന ഹര്‍ജി ചര്‍ച്ചകള്‍ക്ക് ശേഷം; എ. പത്മകുമാര്‍

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ആവശ്യപ്പെടുന്ന ഹര്ജി നല്കുന്നത് ചര്ച്ചകള്ക്ക് ശേഷമെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ. പദ്മകുമാര്. വിഷയം ബന്ധപ്പെട്ടവരുമായി ചര്ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയില് മാധ്യമങ്ങളുടെ ചോദ്യങ്ങള്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 | 

ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെടുന്ന ഹര്‍ജി ചര്‍ച്ചകള്‍ക്ക് ശേഷം; എ. പത്മകുമാര്‍

പമ്പ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ആവശ്യപ്പെടുന്ന ഹര്‍ജി നല്‍കുന്നത് ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. വിഷയം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നതിന് മുന്‍പായി ചില നിയമപരമായ കാര്യങ്ങളില്‍ക്കൂടി വ്യക്തത വരുത്തേണ്ടതുണ്ട്. പരമോന്നത കോടതിയുടെ വിധി ദേവസ്വം ബോര്‍ഡിന് നടപ്പിലാക്കാതിരിക്കാനാവില്ല. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് പറയാനുള്ള കാര്യങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രളയം തടസമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ അക്രമ സംഭവങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ് രംഗത്ത് വന്നിട്ടുണ്ട്. യുവതികള്‍ ദര്‍ശനത്തിനായി എത്തിയാല്‍ സുരക്ഷ ഒരുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.