ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

ആധാരങ്ങള് ആധാര് കാര്ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്ക്കാര്. വീഴ്ചയുണ്ടായാല് വസ്തുവിന്റെ ഉടമയെ ബിനാമിയായി കണക്കാക്കും. 1950 മുതലുള്ള വസ്തു ആധാരങ്ങള് ആധാറുമായി ബന്ധിപ്പിക്കണം. പാന് കാര്ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്ദേശം. ഓഗസ്റ്റ് 14നുള്ളില് ഇത് പൂര്ത്തിയാക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്ക്കാര് സംസ്ഥാനങ്ങള്ക്ക് കത്തയച്ചു.
 | 

ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. 1950 മുതലുള്ള വസ്തു ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണം. പാന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റ് 14നുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. വീഴ്ചയുണ്ടായാല്‍ വസ്തുവിന്റെ ഉടമയെ ബിനാമിയായി കണക്കാക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് വിവിധ കാര്യങ്ങളില്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്. പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നായിരുന്നു ഇതിനു മുമ്പുള്ള നിര്‍ദേശം. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയെങ്കിലും കൈവശമുള്ളവര്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.